പൂനെയിലെ സാനിറ്റൈസര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; 14 തൊഴിലാളികള്‍ മരിച്ചു

Update: 2021-06-07 14:46 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുള്ള സാനിറ്റൈസര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. 14 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. സാനിറ്റൈസര്‍ ഉള്‍പ്പെടെ നിര്‍മിക്കുന്ന എസ് വി എസ് അക്വ ടെക്‌നോളജീസ് കെമിക്കല്‍ ഫാക്റ്ററിയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രദേശത്ത് വന്‍തോതില്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായി അധികൃതര്‍ അറിയിച്ചു. ആറു ഫയര്‍ എന്‍ജിനുകളെങ്കിലും സ്ഥലത്തെത്തിയതായി പിടി ഐ റിപോര്‍ട്ട് ചെയ്തു. 37 തൊഴിലാളികള്‍ ഫാക്റ്ററി യൂനിറ്റിനുള്ളില്‍ തൊഴിലെടുത്തിരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായതെന്ന് ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരന്‍ എന്‍ഡിടിവിയോട് പറഞ്ഞു. 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 17 തൊഴിലാളികളെ കാണാതായതായി കമ്പനി അധികൃതര്‍ പറഞ്ഞു.

14 Dead In Fire At Pune Sanitiser Firm, Rescuers Search For Missing Staff


Tags:    

Similar News