സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭം: എസ് മുകിലന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആംനസ്റ്റി

ഇക്കഴിഞ്ഞ 15 മുതലാണ് മുകിലനെ കാണാതാകുന്നത്. തൂത്തുകുടി വെടിവയ്പ്പില്‍ പോലിസിന്റെ പങ്ക് വെളിപ്പെടുത്തി അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

Update: 2019-02-21 06:20 GMT

ന്യൂഡല്‍ഹി: സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരപോരാളിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ എസ് മുകിലനെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ 15 മുതലാണ് മുകിലനെ കാണാതാകുന്നത്. തൂത്തുകുടി വെടിവയ്പ്പില്‍ പോലിസിന്റെ പങ്ക് വെളിപ്പെടുത്തി അദ്ദേഹം ചെന്നൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനം കഴിഞ്ഞ മടങ്ങിയ അദ്ദേഹം ട്രെയിനില്‍ മധുരയിലേക്ക് പുറപ്പെട്ടു. ഇതിന് ശേഷമാണ് മുകിലനെ കാണാതാകുന്നത്. പുലര്‍ച്ചെ 1.45 വരേ മുകിലന്‍ മൊബൈല്‍ ഫോണില്‍ ലഭ്യമായിരുന്നെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതിന് ശേഷം മുകിലനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കി. മദ്രാസ് ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. തിങ്കളാഴ്ച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പോലിസ് കമ്മീഷണര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്.



2018 മെയ് 22 നാണ് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്കെതിരേ പോലിസ് വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. തൂത്തുകുടിയില്‍ അക്രമം അഴിച്ചുവിട്ട മുതിര്‍ന്ന പോലിസുദ്യോഗസ്ഥനെതിരേയായിരുന്നു മുകിലന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

വാര്‍ത്താസമ്മേളനത്തിനു ശേഷം മുകിലന്‍, വി പി പൊന്നരശന്‍ അടക്കം ഏതാനും സുഹൃത്തുക്കളെ കണ്ടിരുന്നു. രാത്രി 10.30ഓടെ പൊന്നരശനും മുരുകനും എഗ്മൂര്‍ റയില്‍വേസ്‌റ്റേഷനിലെത്തി. പൊന്നരശന്‍ കരൂരിലേക്ക് മാംഗഌര്‍ എക്‌സ്പ്രസ്സിലും മുഗിലന്‍ മറ്റൊരു വണ്ടിയില്‍ മധുരയിലേക്കും പോന്നു.

പിറ്റേന്ന് കാലത്ത് 10.30 ഓടെ മധുരയിലെത്താനായിരുന്നു പദ്ധതി. തൂത്തുക്കുടി വെടിവെപ്പില്‍ ഇടപെട്ട ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും പറഞ്ഞിരുന്നു. പിറ്റേന്ന് മധുരയിലെത്തിയില്ലെങ്കില്‍ പോലിസില്‍ പരാതി കൊടുക്കണമെന്നും പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ച 1.45 വരെ മുകിലന്റെ മൊബൈല്‍ ആക്റ്റീവായിരുന്നു.


മുകിലനെ കാണാനില്ലെന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി കൊടുത്തു. മുകിലനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു.

2018 മെയ് 22 ല്‍ തൂത്തുക്കുടിയില്‍ നടന്ന പോലിസ് വെടിവെപ്പിനു പിന്നില്‍ സ്‌റ്റെല്‍ലൈറ്റ് മാനേജ്‌മെന്റാണെന്ന് മുരുകന്‍ അന്നു തന്നെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മാത്രമല്ല, ഐപിഎസ് ഉദ്യോഗസ്ഥനായ ശൈലേഴ്‌സ് കുമാര്‍ യാദവ്, കപില്‍ കുമാര്‍ സരത്കാര്‍ തുടങ്ങിയവരുടെ പേരെടുത്തുപറയുകയും ചെയ്തിരുന്നു. തൂത്തുക്കുടി വെടിവെപ്പു നടക്കുന്ന സമയത്ത് ശൈലേഷ് കുമാര്‍ യാദവ് സൗത്ത് സോണ്‍ ഐജിയും സരത്കര്‍ തിരുനെല്‍വേലി ഡിഐജിയുമായിരുന്നു. വെടിവെപ്പിനു ശേഷം ഇരുവരെയും സ്ഥലംമാറ്റി.

Tags:    

Similar News