ബിഹാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി: ജനവിധി തേടി നിരവധി പ്രമുഖര്‍
17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 2.85 കോടി വരുന്ന ബീഹാറിലെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ 1500 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സര രംഗത്തുളളത്.
പട്‌ന: ബിഹാറിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ സീമാഞ്ചല്‍ അടക്കമുള്ള മേഖലകളില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംസ്ഥാനത്തെ രണ്ടാംഘട്ട നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചത്. ഇന്ന് നടക്കുന്ന നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്.
17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 2.85 കോടി വരുന്ന ബീഹാറിലെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ 1500 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സര രംഗത്തുളളത്. ബിഹാറിലെ ആകെയുളള 243 നിയമസഭാ മണ്ഡലങ്ങളില്‍ 94 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്‍മാര്‍ പലരും ഇന്നത്തെ മത്സര രംഗത്തുണ്ട്. ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ആണ്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയുളള ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തേജസ്വി യാദവ് കാഴച വെച്ചിരുന്നത്.
തേജസ്വി യാദവിന്റെ സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്. 31കാരനായ തേജസ്വി യാദവ് വൈശാലി ജില്ലയിലെ രഘോപൂരില്‍ നിന്നാണ് രണ്ടാം വട്ടം ജനവിധി തേടുന്നത്. ആര്‍ജെഡിയുടെ മണ്ഡലമായ രഘോപൂര്‍ 2010ല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ റാബ്രി ദേവിയില്‍ നിന്ന് ബിജെപി നേതാവ് സതീഷ് കുമാര്‍ പിടിച്ചെടുത്തിരുന്നു. 2015ല്‍ രഘോപൂരില്‍ ആദ്യമായി മത്സരിക്കാന്‍ ഇറങ്ങിയ തേജസ്വ യാദവ് ബിജെപിയില്‍ നിന്നും മണ്ഡലം തിരിച്ച് പിടിച്ചു. ഇക്കുറിയും മണ്ഡലം നിലനിര്‍ത്താമെന്ന ഉറപ്പിലാണ് തേജസ്വി യാദവ്.
അതേസമയം, ബീഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം 10 സംസ്ഥാനങ്ങളിലായുള്ള 54 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് 28, ഗുജറാത്ത് 8, ഉത്തര്‍പ്രദേശ് 7, ഒഡിഷ, നാഗാലാന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് സീറ്റ്, ചണ്ഡിഗണ്ഡ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
രാഷ്ട്രീയവും ജാതി സമവാക്യങ്ങളും ശക്തമായ മേഖലകളാണ് രണ്ടാം ഘട്ടത്തില്‍ ജനഹിതം രേഖപ്പെടുത്തുന്നത്. അതീവ പിന്നാക്ക പ്രദേശങ്ങളിലാണ് മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷം, പിന്നാക്കം, അതി പിന്നാക്കം, ദളിത്, മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ ഏറെയുള്ള സീമാഞ്ചല്‍ പ്രദേശം മുന്നണികള്‍ക്കെല്ലാം വെല്ലുവിളിയാണ്. പരമ്പരാഗതമായി ആര്‍ജെഡിക്കാണ് മേഖല പിന്തുണ നല്‍കാറുള്ളത്.
ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലാണ് നിര്‍ണായകം. തിരഞ്ഞെടുപ്പ് ഫലം ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കും. 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഗുജറാത്തില്‍ എട്ട്, ഉത്തര്‍പ്രദേശില്‍ ഏഴ്, ഒഡീഷ, നാഗാലാന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ടു വീതം, ഹരിയാണ, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.