ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പത്തനംതിട്ടയില്‍ തര്‍ക്കം തുടരുന്നു
ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസും എം ടി രമേശും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കനും സീറ്റില്ല
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും എറണാകുളം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇടംപിടിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്കു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ആദ്യ ലിസ്റ്റിലില്ല. പത്തനംതിട്ടയില്‍ തര്‍ക്കം തുടരുന്നതിനാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍, കൊല്ലം-കെ വി സാബു, ആലപ്പുഴ-കെ എസ് രാധാകൃഷ്ണന്‍, ചാലക്കുടി-എ എന്‍ രാധാകൃഷ്ണന്‍, പാലക്കാട്-സി കൃഷ്ണകുമാര്‍, കോഴിക്കോട്-വി കെ പ്രകാശ് ബാബു, മലപ്പുറം വി ഉണ്ണികൃഷ്ണന്‍, പൊന്നാനി-വി ടി രമ, വടകര-സി കെ സജീവന്‍, കണ്ണൂര്‍-സി കെ പത്മനാഭന്‍, കാസര്‍കോഡ്-രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസും എം ടി രമേശും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കനും സീറ്റില്ല. പത്തനംതിട്ട സീറ്റ് സംബന്ധിച്ച് രൂക്ഷമായ തര്‍ക്കമാണ് പാര്‍ട്ടിയിലെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ജെ പി നദ്ദ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ലിസ്റ്റ്. അതേസമയം, പാലക്കാട് മണ്ഡലം കിട്ടാത്തതില്‍ നിരാശയില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.