അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് സിബിഐ
തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കുന്നതിനിടേയാണ് സിബിഐ ആവശ്യമുന്നയിച്ചത്.
തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് സിബിഐ. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കുന്നതിനിടേയാണ് സിബിഐ ആവശ്യമുന്നയിച്ചത്. കൊച്ചിയിലെ സിബിഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി.
അതേസമയം, കുറ്റപത്രം തള്ളിക്കളയണമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി.വി രാജേഷ് എംഎല്‍എയും അടക്കമുള്ള പ്രതി ഭാഗത്തിന്റെ ആവശ്യം. നേരത്തെ കണ്ടെത്തി സമര്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി യാതൊന്നും സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തപ്പെട്ട പി ജയരാജനെയും ടി.വി രാജേഷ് എംഎല്‍എയെയും കേസില്‍ നിന്ന് ഒഴിവാക്കിക്കിട്ടാനായി വിടുതല്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. സിബിഐ പ്രതിനിധികളും ടി വി രാജേഷടക്കമുള്ള പ്രതികളും കോടതിയില്‍ ഹാജരായി.