കൊവിഡ് 19: പ്രവാസികളെ നാട്ടിലെത്തിക്കല്‍; സംസ്ഥാനങ്ങള്‍ സജ്ജരാവണമെന്ന് കേന്ദ്രം
തിരുവനന്തപുരം: കൊവിഡ് മഹാമാരി ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാപനം ശക്തമായതോടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍്‌പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ നിശ്ചയിച്ചതിലും നേരത്തേ തിരിച്ചെത്തിക്കേണ്ടിവരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കത്ത് ലഭ്യമായതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. പ്രവാസലോകത്തുള്ള ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി ഇതുവരെ 133 പേരാണ് മരിച്ചത്. സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളത്. സൗദി അറേബ്യയില്‍ 5862 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മലയാളികളുള്‍പ്പെടെ 186 ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. നിയന്ത്രണം കാര്യക്ഷമമല്ലെങ്കില്‍ രണ്ടു ലക്ഷം പേര്‍ക്കെങ്കിലും കൊവിഡ് ബാധിക്കാനിടയുണ്ടെന്നാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. യുഎഇയില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.