രാജ്യത്ത് 18,795 കൊവിഡ്‌ കേസുകള്‍; മരണം 179

Update: 2021-09-28 07:12 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18795 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 179 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഇരുപത്തിനായിരത്തില്‍ താഴെ എത്തിയത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍. 292206 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രാജ്യത്തിന്റെ മിക്കയിടങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. ഇരുപതോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രതിദിനം നൂറില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമുള്ളത്.

Tags:    

Similar News