രാജ്യത്ത് 38,667 പുതിയ കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 1.73%

Update: 2021-08-14 07:00 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 478 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ, ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,21,56,493 ആയി.

സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 3,87,673 പോസിറ്റീവ് കേസുകളാണുള്ളത്. കഴിഞ്ഞ 19 ദിവസത്തിനിടെ പോസിറ്റിവിറ്റി നിരക്കും കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ, 3,13,38,088 പേരാണ് കൊവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,743 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,30,732 ആയി. വെള്ളിയാഴ്ച്ച 22,29,798 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

Tags:    

Similar News