ഒരു ദിവസം 1553 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗ ബാധിതര്‍ കൂടുന്നു
17,265 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 543 പേര്‍ മരിച്ചു. 2546 പേര്‍ രോഗ മുക്തരായി.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. 24 മണിക്കൂറിനിടെ 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ സ്ഥിരീകരിച്ചു. ഏറ്റവും കൂടിയ നിരക്കാണ് ഇത്.
17,265 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 543 പേര്‍ മരിച്ചു. 2546 പേര്‍ രോഗ മുക്തരായി. കൂടുതലായി കേസുകള്‍ കണ്ടെത്തിയ പത്തു നഗരങ്ങളിലെ ഏകദേശം മൂന്നില്‍ രണ്ട് പേര്‍ക്കും പരിശോധന സമയത്ത് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. രണ്ട് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോക്ക് ഡൗണില്‍ ഇളവ് നല്‍കി.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,957 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 210 രാജ്യങ്ങളിലായി 24.06 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 25,000ത്തിലേറെ പേര്‍ക്ക് അടക്കം 75,469 പേരില്‍ കൂടി ഇന്നലെ കൊവിഡ് കണ്ടെത്തി. നിലവില്‍ 16.16 ലക്ഷം പേരാണ് ആശുപത്രികളില്‍ ചികിത്സയിലുളളത്. ഇതില്‍ 54,225 പേരുടെ നില ഗുരുതരമാണ്.