രാജ്യത്ത് 24 മണിക്കൂറില്‍ 64,399 പേര്‍ക്ക് കൊവിഡ്; 861 മരണം
മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 64,399 പേര്‍ക്ക് കൊവിഡ്. 861 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗബാധയില്‍ ലോകത്ത് ഇന്ത്യയാണ് മുന്നില്‍. ഇതുവരെ 21.53 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 43,379 പേര്‍ മരിക്കുകയും ചെയ്തു. 14.80 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 6.28 ലക്ഷം ആളുകളാണ് രാജ്യത്ത് ചികിത്സയിലുളളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെരോഗബാധിതരുടെ എണ്ണം 5.03 ലക്ഷമായി. ഇതില്‍ 1.47 ലക്ഷംപേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 275 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആന്ധ്രപ്രദേശില്‍ ഇന്നലെ 10,080 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോ?ഗബാധിതരുടെ എണ്ണം 2.17 ലക്ഷമായി. 85,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,939 പേരാണ് ഇതുവരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.
കര്‍ണാടകയില്‍ ഇന്നലെ 7,178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 93 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നലത്തെ കണക്കുകള്‍. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.72 ലക്ഷമായി. നിലവില്‍ 79,765 പേരാണ് ചികിത്സയിലുളളത്. ബംഗഌരുവില്‍ മാത്രം 72,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ പുതിയതായി 5,883 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 118 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോ?ഗബാധിതരുടെ എണ്ണം 2.90 ലക്ഷമായി. 4,808 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 53,481 ആളുകള്‍ ചികിത്സയിലുണ്ട്.