ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 848 മരണം; 60,975 പേര്‍ക്ക് കൊവിഡ്
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടിയ മരണ സംഖ്യ. ഇന്നലെ 212 പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 127 പേരും തമിഴ്‌നാട്ടില്‍ 97 പേരും മരിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. രോഗികളുടെ എണ്ണം 31, 67,323 ആയി. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 848 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 58390 ആയി. 2404585 പേര്‍ക്ക് രോഗം മാറി. നിലവില്‍ 704348 രോഗികളാണുള്ളത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടിയ മരണ സംഖ്യ. ഇന്നലെ 212 പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 127 പേരും തമിഴ്‌നാട്ടില്‍ 97 പേരും മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9.25 ലക്ഷം പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1.68 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 5.02 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 22,465 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 53,282 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3.25 ലക്ഷം പേര്‍ രോഗവിമുക്തരായി. 6614 പേര്‍ മരിച്ചു. ആന്ധ്രാ പ്രദേശില്‍ 3368 പേരും ഡല്‍ഹിയില്‍ 4313 പേരും ഗുജറാത്തില്‍ 2908 പേരും കര്‍ണാടകത്തില്‍ 4810 പേരും ഉത്തര്‍ പ്രദേശില്‍ 2987 പേരും മരിച്ചു.