ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 55,722 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 579 പേർ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75,50,273 ആയി ഉയർന്നു. ഇതിൽ 66.63 ലക്ഷം പേർ രോഗവിമുക്തി നേടി. നിലവിൽ 7.72 ലക്ഷം സജീവ കേസുകളാണുള്ളത്. കൊവിഡ് ബാധിച്ചു 1,14,610 പേർ മരിച്ചു. കഴിഞ്ഞ ദിവസം 8.59 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. മൊത്തം 9.5 കോടി ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി.
കർണാടകത്തിൽ 109283, കേരളത്തിൽ 95299, മഹാരാഷ്ട്രയിൽ 183456 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ബംഗാളിൽ 6056 പേരും ഉത്തർ പ്രദേശിൽ 6658 പേരും തമിഴ്നാട്ടിൽ 10642 പേരും മഹാരാഷ്ട്രയിൽ 42115 പേരും കർണാടകത്തിൽ 10478 പേരും ഡൽഹിയിൽ 6009 പേരും ആന്ധ്ര പ്രദേശിൽ 6429 പേരും മരിച്ചു. മഹാരാഷ്ട്രയിൽ 13.69 ലക്ഷം, ആന്ധ്ര പ്രദേശിൽ 7.4 ലക്ഷം, കർണാടകത്തിൽ 6.45 ലക്ഷം, തമിഴ്നാട്ടിൽ 6.37 ലക്ഷം എന്നിങ്ങനെയാണ് രോഗവിമുക്തി നേടിയവരുടെ എണ്ണം.