24 മണിക്കൂറിനിടെ 4,205 മരണങ്ങള്‍; പ്രതിദിന മരണ സംഖ്യ റെക്കോര്‍ഡില്‍ -3.48 ലക്ഷം പുതിയ കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് മരണ നിരക്ക് റെക്കോര്‍ഡില്‍. 24 മണിക്കൂറില്‍ 4,205 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യയാണിത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഇതുവരെ രണ്ടരലക്ഷത്തിലേറെ മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്.
24 മണിക്കൂറിനിടെ 3,48,421 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 37,04,099 പേരാണ് കൊവിഡ് പൊസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. 17.56 ദേശീയ ടിപിആര്‍ നിരക്ക്. 19.83 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. 24,46,674 പേര്‍ക്ക് കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ നല്‍കി. ഇതും പുതിയ റെക്കോര്‍ഡാണ്.