ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍; മരണം 3741

Update: 2021-05-23 05:58 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് രാവിലെ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് മാസത്തില്‍ ഇതുവരെ 90,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏപ്രിലില്‍ 45,000 മരണങ്ങളും മാര്‍ച്ചില്‍ 5417 മരണങ്ങളും ഫെബ്രുവരിയില്‍ 2777ഉം ജനുവരിയില്‍ 5536 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. എട്ട് സംസ്ഥാനങ്ങളില്‍ അരലക്ഷത്തിനും ഒരു ലക്ഷത്തിനുമിടയില്‍ ആളുകള്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അരലക്ഷത്തില്‍ താഴെ പേര്‍ മാത്രമേ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളൂ.

കൊവിഡ് വ്യാപനത്തിനിടെ പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയില്‍ പടരുകയാണ്. ഇതുവരെ 9000 പേര്‍ക്കാണ് ഈ രോഗം ഇന്ത്യയില്‍ സ്ഥിരീകരിച്ചത്.

Tags:    

Similar News