ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിയിലേറെ ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,10,64,908 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ മരിച്ചു. 4,13,091 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. നിലവില്‍ നാല് ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയര്‍ന്നത് ആശ്വാസകരമാണ്.