ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 29,322 പേര്‍ക്ക് രോഗം ബാധിച്ച കേരളമാണ് ഏറ്റവും മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 330 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ കേരളത്തില്‍ മാത്രം 131 പേരും മഹാരാഷ്ട്രയില്‍ 92 പേരുമാണ് മരിച്ചത്. ബാക്കി സംസ്ഥാനങ്ങളിലായി 107 പേരും മരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,40,225 ആയി. 4,05,681 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികില്‍സയിലുള്ളത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,29,45,907 ആയി. ഇതില്‍ 3,21,00001 പേര്‍ രോഗ മുക്തരായി. 36,385 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്.