രാജ്യത്ത് 34,973 കൊവിഡ് കേസുകള്‍; 260 മരണം

Update: 2021-09-10 06:26 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34,973 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 260 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മാത്രം 26,200 കൊവിഡ് കേസുകളും 114 മരണവും റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യത്ത് 3,90,646 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. 2.31 ആണ് വാരാന്ത്യ ടിപിആര്‍ നിരക്ക്. കഴിഞ്ഞ 77 ദിവസത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണ് പോസിറ്റിവിറ്റി നിരക്ക് എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദൈനംദിന ടിപിആര്‍ നിരക്ക് 1.96 ശതമാനമാണെന്നും ഇന്ന് കഴിഞ്ഞ 11 ദിവസത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ 3,31,74,954 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

Tags:    

Similar News