രാജ്യത്ത് 26,115 പുതിയ കൊവിഡ് കേസുകള്‍; ടിപിആര്‍ നിരക്ക് 13.6 ശതമാനം കുറഞ്ഞു

Update: 2021-09-21 07:38 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22.9 കോടി കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര്‍ മരിച്ചു. മരിച്ചവരുടെ എണ്ണം 4,45,385 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ കഴിഞ്ഞ ദിവസം 15,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 2583 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 677 പേര്‍ക്കും ഡല്‍ഹിയില്‍ 20 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

3,09,575 പേരാണ് രാജ്യത്ത് കൊവിഡ് പോസ്റ്റീവ് ആയി നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ 184 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News