കൊവിഡ്: ലോകം 80 വർഷം പിന്നിലാകുമെന്ന് ലോകബാങ്കും ഐ എം എഫും

കഠിനമായ സാമ്പത്തിക കുഴപ്പത്തെ തുടർന്ന് ലോകത്തൊട്ടാകെ ദാരിദ്ര്യവും പട്ടിണിയും വർധിക്കും. ഒരു പ്രത്യേക രാജ്യമെന്നോ പ്രദേശമെന്നോ വ്യത്യാസമില്ലാതെ പട്ടിണിയുടെ വർധനവ് ലോകവ്യാപകമാകും.

Update: 2020-10-17 10:28 GMT

ന്യൂയോർക്ക്: കൊവിഡ് ലോകത്തെ 80 വർഷം പിന്നോട്ടാക്കുമെന്ന് ലോകബാങ്കും രാജ്യാന്തര നാണയ നിധിയും ( ഐ എം എഫും) വിലയിരുത്തുന്നു. കൊറോണ വൈറസ് മൂലം പടർന്ന മഹാമാരി കാരണം ലോകത്തെ സാമ്പത്തിക സ്ഥിതി അത്യധികം വഷളാകും. ഇത് മൂലം ലോക സമ്പദ് വ്യവസ്ഥ 80 വർഷം പിന്നിലെ അവസ്ഥയിലേക്ക് കുറയും. ഇത് ആഗോള തലത്തിൽ തന്നെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഇരു സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

കഠിനമായ സാമ്പത്തിക കുഴപ്പത്തെ തുടർന്ന് ലോകത്തൊട്ടാകെ ദാരിദ്ര്യവും പട്ടിണിയും വർധിക്കും. ഒരു പ്രത്യേക രാജ്യമെന്നോ പ്രദേശമെന്നോ വ്യത്യാസമില്ലാതെ പട്ടിണിയുടെ വർധനവ് ലോകവ്യാപകമാകും. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം കൂടുതൽ വർധിപ്പിക്കും. സാമ്പത്തികവളർച്ചയിലൂടെ കൈവരിച്ച ദീർഘകാല ഗുണഫലങ്ങൾക്കൊക്കെ തിരിച്ചടിയാകും.മഹാമാരി ലോകത്തെ എട്ട് ദശകം മുമ്പുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് നയിക്കുമെന്ന് ഇരു ധനകാര്യ സ്ഥാപനങ്ങളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. ലോകത്തൊട്ടാകെ ദാരിദ്ര്യവും അസമത്വവും വർധിക്കുമെന്ന് അവർ പ്രസ്താവനയിലും വ്യക്തമാക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ, നിയന്ത്രണങ്ങൾ, നിലവിലും തുടരുന്ന അനിശ്ചിതാവസ്ഥ എന്നിവയൊക്കെ, മുതൽമുടക്ക്, നിക്ഷേപം, വ്യാപാരം, പണമയക്കൽ, എന്നിവയുടെ തോത് കുത്തനെ ഇടിഞ്ഞു. നിരവധി ജോലി ഇല്ലാതായി, അനവധി തൊഴിൽ രഹിതരുണ്ടായി, മാനവവിഭവശേഷി നഷ്ടമായി. ഭക്ഷ്യ, ഔഷധ വിതര ശൃംഖലയ്ക്ക് കനത്ത സമ്മർദ്ദവും ഞെരുക്കുവും നേരിടേണ്ടിവന്നു, കുട്ടികൾ സ്കൂളിന് പുറത്തായി. ഇങ്ങനെ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുന്നത്.

മഹാമാരി കാരണ ആരോഗ്യപ്രശ്നങ്ങൾക്ക് അപ്പുറം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങൾ മനുഷ്യരുടെ മുന്നിൽ പുതിയ പ്രതിസന്ധികളുയർത്തും. ഇതുകാരണം വൈരുദ്ധ്യങ്ങളം അക്രമവുംവർധിക്കും. അപകടകരമായ രീതിയിൽ കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കും.

സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക ദുർബല ജനവിഭാഗങ്ങളെയായിരിക്കും. സ്ത്രീകൾ, സ്ത്രീകൾ മുന്നോട്ട് കൊണ്ടുപോകുന്ന കുടുംബങ്ങൾ, യുവാക്കൾ, വൃദ്ധർ, അഭയാർത്ഥികൾ, പുറന്തള്ളപ്പെട്ടവർ എന്നിവരെയായിരിക്കും ഈ കാലഘട്ടം ഏറ്റവും ഗുരുതരമായി ബാധിക്കുകയെന്നും ഈ ധനകാര്യ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.

ലിംഗ അസമത്വം കൂടുതൽ രൂക്ഷമാക്കുകയും പെൺകുട്ടികൾ നേടിയെടുത്ത നേട്ടങ്ങളൊക്കെ അപകടത്തിലാക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.  

Tags:    

Similar News