24 മണിക്കൂറിനിടെ 52,050 രോഗികള്‍; രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല
ഇത് വരെ 12,30,509 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,55,745 ആയി. 803 മരണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ കൊവിഡ് മരണം 38,938 ആയി.
ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വരെ 12,30,509 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 5,86,298 പേരാണ്. പ്രതിദിന കണക്കില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,968 കേസുകളും 266 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 7822 കേസുകളും തമിഴ്‌നാട്ടില്‍ 5,609 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 4,752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.