രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 62,714 പുതിയ കേസുകള്‍

മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 4,86,310 പേരാണ് ചികിത്സയിലുള്ളത്.

Update: 2021-03-28 07:34 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 18ാമത്തെ ദിവസവും രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 312 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു.

മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,61,552 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 4,86,310 പേരാണ് ചികിത്സയിലുള്ളത്.

ഒക്‌ടോബര്‍ 16ന് 63,371 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 62,000 ത്തില്‍ അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ശനിയാഴ്ചയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.13 കോടി കടന്നു.

94.58 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.35 ശതമാനവും. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 24 മണിക്കൂറിനിടെ 36,000 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രക്ക് പുറമെ കര്‍ണാടക, ഛത്തീസ്ഗഡ്, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍.

Tags:    

Similar News