കളമശേരി ബോംബ് സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി സര്‍ക്കാര്‍

2023 ഒക്‌ടോബര്‍ 29ന് രാവിലെയാണ് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടന പരമ്പര നടത്തിയത്.

Update: 2024-10-28 06:36 GMT
കളമശേരി ബോംബ് സ്‌ഫോടനം: ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി സര്‍ക്കാര്‍

കൊച്ചി:എട്ടു പേര്‍ കൊല്ലപ്പെട്ട കളമശേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ സര്‍ക്കാര്‍ ഒഴിവാക്കി. കേസില്‍ പോലിസ് ചുമത്തിയ യുഎപിഎ നിയമപ്രകാരമുള്ള വകുപ്പുകളാണ് സര്‍ക്കാരും യുഎപിഎ സമിതിയും ഒഴിവാക്കിയിരിക്കുന്നത്. കൊലക്കുറ്റവും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും തുടരും.

2023 ഒക്‌ടോബര്‍ 29ന് രാവിലെയാണ് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടന പരമ്പര നടത്തിയത്. സമ്മേളനഹാളിലെ വിവിധ സ്ഥലങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചശേഷം റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവ ദിവസം തന്നെ ഒരാളും പിന്നീട് വിവിധ ദിവസങ്ങളിലായി ചികില്‍സയില്‍ കഴിഞ്ഞ ഏഴു പേരുമാണ്‌ കൊല്ലപ്പെട്ടത്.

Tags:    

Similar News