യുഫ്രട്ടീസിലും ടൈഗ്രീസിലും ജലവിതാനം താഴുന്നു; കൃഷിയുണങ്ങി,തൊണ്ട വരണ്ട് ഇറാഖ്

എഴുപത് ലക്ഷം ഇറാഖികളെങ്കിലും ജലക്ഷാമം മൂലം പൊറുതി മുട്ടുന്നുവെന്നാണ് കണക്ക്

Update: 2021-11-05 10:07 GMT

ബഗ്ദാദ്: ജനപഥങ്ങളെ പോറ്റിവളര്‍ത്തിയ യുഫ്രട്ടീസും ടൈഗ്രീസും വറ്റിവരളാനൊരുങ്ങുകയാണെന്ന ഭീതിപരത്തി ജലവിതാനം ഗണ്യമായി താഴുന്നു. ഇരു നദികളുടെയും ജല നിരപ്പ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഗണ്യമായി താഴ്ന്നത് കര്‍ഷകരെ ആശങ്കിലാക്കിയിരിക്കുകയാണ്. ജല ദൗര്‍ ലഭ്യത മൂലം പലയിടങ്ങളിലും കൃഷിഭൂമികള്‍ ഇല്ലാതായി മരുഭൂമികളായി പരിണമിക്കുകയാണ്. വലിയ കിണറുകള്‍ കുഴിച്ച് നോക്കിമ്പോള്‍ ഉപ്പ് വെള്ളം ലഭിക്കുന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ലോകത്തിലെ ആദിമ സംസ്‌കൃതികളില്‍ പ്രമുഖമായ മെസപൊട്ടേമിയന്‍ ബാബിലോണിയന്‍ സംസ്‌കാരങ്ങല്‍ തഴച്ചു വളര്‍ന്നത് യുഫ്രട്ടീസ് ടൈഗ്രീസ് നദിക്കരകളിലാണ്. ഈ പ്രദേശമാണ് പതുക്കെ മരുപ്രദേശമായി പരിണമിച്ചുകണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനത്തിന്റെ തോത് ഗണ്യമായി വര്‍ദ്ധിച്ചതുമാണ് ജല ദൗര്‍ലഭ്യതക്ക് നിദാനം.


ബഗ്ദാദിനടുത്ത അല്‍ ഹറ്‌റ പ്രദേശത്ത് കുടിവെള്ളംപോലും കിട്ടാകനിയായിരിക്കുകയാണ്.പ്രദേശത്ത് ജല സേചനത്ത് സൗകര്യമില്ലത്തതിനാല്‍ താന്‍ കൃഷി ഉപേക്ഷിക്കുകയാണെന്ന് കര്‍ഷകനായ അബ്ദുല്ല കമാല്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പോര്‍ച്ചുഗീസ് ഓറഞ്ച്(ബുര്‍ത്താഗാല്‍),സിട്രസ് കൃഷിനടത്തുന്ന അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ മരങ്ങളെല്ലാം ഉണങ്ങിപ്പോയിരിക്കുകയാണ്. ഉറുമാന്‍ തോട്ടത്തില്‍ വിളയുന്ന പഴങ്ങള്‍ ഭക്ഷയ്യോഗ്യമല്ലാത്ത സാഹചര്യമായിരിക്കുന്നു. ആട് കാലിവളര്‍ത്തലും പ്രദേശത്ത് ദുഷ്‌കരമായിരിക്കുകയാണ്. അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയി്യപ്പെടുന്നു. എഴുപത് ലക്ഷം ഇറാഖികളെങ്കിലും ജലക്ഷാമം മൂലം പൊറുതി മുട്ടുന്നുവെന്നാണ് കണക്ക്.


പൊതുവില്‍ മരുപ്രദേശങ്ങള്‍ ധാരാളമുള്ള ഇറാഖില്‍ ഉള്ള കൃഷിയിടങ്ങള്‍ കൂടി മരുഭൂമികളായി പരിണമിക്കുന്നത് കടുത്ത ആശങ്കക്കിടയാക്കുന്നുണ്ട്. അനത്തോളിയ പദ്ധതിയുടെ ഭാഗമായി തുര്‍ക്കി നിര്‍മ്മിച്ച ഡാമുകളാണ് യുഫ്രട്ടീസ് ട്രൈഗ്രീസ് നദികളെ നേര്‍ത്തതാക്കുന്നതെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 22 അണക്കെട്ടുകളും ഒമ്പത് ജലവൈദ്യുത പദ്ധതികളുമാണ് തുര്‍ക്കി ഈ പദ്ധതിയിലൂടെ നടപ്പാക്കിയിരിക്കുന്നത്. ഇത് ട്രൈഗ്രീസിലേക്കും യൂഫ്രട്ടീസിലേക്കും ജലമൊഴുകിയെത്തുന്ന വൃഷ്ടിപ്രദേശങ്ങളെ ഊഷരമാക്കുകയാണ്. ഇറാഖിന് ആവശ്യമായ നിശ്ചിത ക്വാട്ട വെള്ളം നല്‍കണമെന്ന് ഇറാഖി ഭരണകൂടം തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News