ഇന്ത്യയില്‍ 39,796 പുതിയ കൊവിഡ് ബാധിതര്‍; 723 മരണം

Update: 2021-07-05 05:31 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 39,796 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,05,85,229 ആയി ഉയര്‍ന്നു. അതേസമയം 723 പേര്‍ ഇന്നലെ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 4,02,728 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 88 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ തലത്തില്‍ രോഗമുക്തരുടെ നിരക്ക് 97.11% ആയി ഉയര്‍ന്നു.

India records 39796 new COVID-19 cases, 723 deaths

Tags:    

Similar News