രാജ്യത്ത് 30,093 പുതിയ കൊവിഡ് രോഗികള്‍; മരണം 374

Update: 2021-07-20 06:39 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 125 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45,254 പേര്‍ രോഗ മുക്തി നേടി. ഇതുവരെ 3,03,53,710 പേരാണ് രോഗ മുക്തി നേടിയത്. 3,11,74,322 പേരാണ് രാജ്യത്തെ ആകെ രോഗബാധിതര്‍. ആക്ടീവ് കേസുകള്‍ 4,06,130 ആയി കുറഞ്ഞു. 117 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 374 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 4,14,482 ആയി. 44.73 പേരെയാണ് ഇതുവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,92,336 ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 41,18,46,401 പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News