പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാര്‍; തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; കരസേനാ മേധാവി

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2019-09-12 11:12 GMT

അമേഠി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് അധീനകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി ഇന്ത്യ ഏതറ്റം വരെ പോകുമെന്ന നിലപാടും ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടാകുന്നെണ്ടെങ്കില്‍ പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് കരസേനാ മേധാവിയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.

Tags:    

Similar News