കേരളത്തിലെ ഐഎസ് സാന്നിധ്യം: യുഎന്‍ റിപോര്‍ട്ടിലെ പരാമര്‍ശം ഇന്ത്യ നല്‍കിയത്

യുഎന്‍ രക്ഷാസമിതി റിപോര്‍ട്ട് മാധ്യമങ്ങള്‍ വളച്ചൊടിച്ചു

Update: 2020-07-26 10:05 GMT

ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണാടകയിലും നിരോധിത സംഘടനയായ ഐഎസി(ഇസ് ലാമിക് സ്റ്റേറ്റ്)ന്റെ സാന്നിധ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സമിതി സ്ഥിരീകരിച്ചെന്ന വിധത്തില്‍ വന്നത് ഇന്ത്യ നല്‍കിയ റിപോര്‍ട്ട്. യുഎന്‍ രക്ഷാസമിതി 2020 ജൂലൈ 23നു പുറത്തുവിട്ട റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയത്.

    ഐഎസ്, അല്‍ ഖായിദ തുടങ്ങിയ സംഘടനകളെയും ഇവരുമായി ബന്ധമുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതിനു വേണ്ടിയുള്ള ഡിയാന്‍ ട്രിയാന്‍ഷ്യാഹ് ജനിയുടെ അധ്യക്ഷതയിലുള്ള സമിതി 24 പേജുകളുള്ള റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്. എഡ്മണ്ട് ഫിറ്റണ്‍ ബ്രോണാണ് കണ്‍വീനര്‍. ഇവര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മേഖലാതലത്തിലുള്ള അവലോകനം സംബന്ധിച്ച വിവരണത്തില്‍ ഏഷ്യയിലെ റിപോര്‍ട്ടിലാണ് കേരളത്തിലും കര്‍ണാടകയിലും ഐഎസ് സാന്നിധ്യമുണ്ടെന്ന പരാമര്‍ശമുള്ളത്. 16ാം പേജിലെ 68ാമത് ഖണ്ഡികയിലാണ് ഇതുസംബന്ധിച്ച് പറയുന്നത്. എന്നാല്‍, രക്ഷാസമിതിയിലെ ഒരു അംഗരാജ്യം(മെംബര്‍ സ്‌റ്റേറ്റ്) നല്‍കിയ റിപോര്‍ട്ടാണ് ഇതെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, അംഗരാജ്യം നല്‍കിയ റിപോര്‍ട്ടാണ് ഇതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും മാധ്യമങ്ങള്‍ അക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.

    2019 മെയ് 10നാണ് ഐഎസിന്റെ ഇന്ത്യന്‍ പതിപ്പായ ഹിന്ദ് വിലായ പ്രഖ്യാപിച്ചതെന്നും 180-200 അംഗങ്ങളുണ്ടെന്നും രക്ഷാസമിതിയില്‍ അംഗമായ രാജ്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണു യുഎന്‍ റിപോര്‍ട്ടിലുള്ളത്. അതായത്, കേരളത്തിലും കര്‍ണാടകയിലും ഐഎസ് സാന്നിധ്യമുണ്ടെന്ന് ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ടിനെ കുറിച്ചാണ് യുഎന്‍ രക്ഷാ സമിതി പരാമര്‍ശിക്കുന്നത്. ഇതിനെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചാണ് കേരളത്തിലും കര്‍ണാടകയിലും ഐഎസിനു ശക്തമായ സാന്നിധ്യമുണ്ട് യുഎന്‍ രക്ഷാസമിതി സ്ഥിരീകരിച്ചെന്ന വിധത്തില്‍ മുന്‍നിര മാധ്യമങ്ങള്‍ പോലും വാര്‍ത്ത നല്‍കിയതെന്നാണു വ്യക്തമാവുന്നത്. 

യുഎന്‍ രക്ഷാസമിതി നല്‍കിയ റിപോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക

IS Presence in Kerala: Mentioned in the UN Report by India Govt.

Tags:    

Similar News