ഇസ്‌ലാമിക വിവാഹം: ടി കെ ഹംസയുടെ പ്രസ്താവനയ്‌ക്കെതിരേ ബഹാവുദ്ദീന്‍ നദ്‌വി
ഹിന്ദുമത വിശ്വാസികളും വേദക്കാരാണെന്ന ടി കെ ഹംസയുടെ പ്രസ്താവന ഖുര്‍ആന്റെ ദുര്‍വ്യാഖ്യാനമാണ്. മിശ്ര വിവാഹത്തെയും സ്വതന്ത്ര ലൈംഗിക വാദത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ഖുര്‍ആനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനിക്കുന്നതെന്തിനെന്നും ലേഖനം ചോദിക്കുന്നു.
കോഴിക്കോട്: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന വിമര്‍ശവുമായി സമസ്ത പണ്ഡിത സഭാ നേതാവും ചെമ്മാട് ദാറുല്‍ ഹുദ ചാന്‍സലറുമായ ബഹാവുദ്ദീന്‍ നദ്‌വി. സുപ്രഭാതം' ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബാഹാവുദ്ദീന്‍ നദ്വി ടികെ ഹംസയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നു ലേഖനം പറയുന്നു. മതനിരാസവും നിരീശ്വരവാദവും അടിച്ചേല്‍പിക്കാന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നുമുള്ള ടി കെ ഹംസയുടെ പ്രസ്താവനക്കെതിരെയാണ് സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‌വി സുപ്രഭാതത്തിലെഴുതിയ ലേഖനത്തിലൂടെ രംഗത്തു വന്നത്. മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാടെന്ന് നദ്‌വി തുറന്നെഴുതുന്നു.
ജൂത,ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ട്. ഹിന്ദുമത വിശ്വാസികളും വേദക്കാരാണെന്ന ടി കെ ഹംസയുടെ പ്രസ്താവന ഖുര്‍ആന്റെ ദുര്‍വ്യാഖ്യാനമാണ്. മിശ്ര വിവാഹത്തെയും സ്വതന്ത്ര ലൈംഗിക വാദത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ഖുര്‍ആനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനിക്കുന്നതെന്തിനെന്നും ലേഖനം ചോദിക്കുന്നു. മതനിരാസവും നിരീശ്വരവാദവും അടിച്ചേല്പിക്കാന്‍ ആസൂത്രിതയമായ ശ്രമം രാഷ്ട്രീയ പരിസരങ്ങളില്‍ നടക്കുന്നുണ്ട്. ലിംഗ സമത്വത്തിന്റെ പേരില്‍ ജന്റര്‍ ന്യൂട്രല് യൂനിഫോം നടപ്പാക്കാനുള്ള ശ്രമം ഇതിന്റെ ഉദാഹരണമാണ്.
മതകീയ മൂല്യങ്ങളെ ഉച്ഛാടനം ചെയ്യാനും പടിഞ്ഞാറന്‍ മോഡല്‍ പുരോഗമനവാദം അടിച്ചേലപിക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് പണ്ഡിത ദൗത്യമാണ്. വിഷയം രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്ന ഭീതിയില്‍ മൗനം ഭജിച്ചാല്‍ സമൂഹം അധാര്‍മികതയുടെ തമോഗര്‍തത്തില്‍ അകപ്പെടും ബഹാവുദ്ദീന്‍ നദ്‌വി ലേഖനത്തില്‍ സൂചിപ്പിച്ചു. ഈയിടെ കേരളത്തിലെ ചില പണ്ഡിതന്മാര്‍ ഹിന്ദുക്കളെവേദത്തിന്റെ അനുയായികളായി പരിഗണിക്കാം എന്നവാദമുന്നയിച്ചുകൊണ്ട് ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ടി കെ ഹംസയുടെ പ്രസ്താവന.