ബിജെപി കുഴല്‍പ്പണക്കവര്‍ച്ച കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി

നിലവില്‍ ലോക്കല്‍ പോലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ഒരു പാട് പരിമിതികള്‍ ഉണ്ട്.പ്രധാന സാക്ഷികളെ അടക്കം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.ഹെലികോപ്ടറിലടക്കം പണം കടത്തിയെന്ന ആരോപണം ഉണ്ട്.ശാസ്ത്രീയമായ രീതിയില്‍ അടക്കം തെളിവുകള്‍ ശേഖരിക്കേണ്ട സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെയോ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയോ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു

Update: 2021-06-07 06:38 GMT

കൊച്ചി: ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൊടകരകുഴല്‍പ്പണക്കേസിന്റെ അന്വേഷണം ക്രൈംബ്രിനെയോ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയോ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.നിലവില്‍ ലോക്കല്‍ പോലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് ഒരു പാട് പരിമിതികള്‍ ഉണ്ട്.

പ്രധാന സാക്ഷികളെ അടക്കം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.ഹെലികോപ്ടറിലടക്കം പണം കടത്തിയെന്ന ആരോപണം ഉണ്ട്.ശാസ്ത്രീയമായ രീതിയില്‍ അടക്കം തെളിവുകള്‍ ശേഖരിക്കേണ്ട സാഹചര്യം ഉണ്ട്.ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷിക്കാന്‍ പ്രത്യേക സംഘം വരുന്നതാണ് ഉചിതമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെയോ അന്വേഷണം എല്‍പ്പിക്കുന്നതാണ് ഉചിതമെന്നും ഹരജിയില്‍ ചൂണ്ടികാണിക്കുന്നു

Tags:    

Similar News