ന്യൂഡല്‍ഹി: ഇന്നു വൈകീട്ടു നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചേക്കും. വൈകീട്ടു അഞ്ചിനാണു കമ്മീഷന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. ഈ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ആന്ധ്രപ്രദേശ, അരുണ്‍ചാല്‍ പ്രദേശ്, സിക്കിം, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കമ്മീഷന് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. അതേസമയം തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തി. മോദിക്കു പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണു കമ്മീഷന് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു. മോദിയുടെ യാത്രാ ഷെഡ്യൂള്‍ എല്ലാം അവസാനിക്കാന്‍ വേണ്ടിയാണു കമ്മീഷന് ഇതുവരെ തിയ്യതി പ്രഖ്യാപനം വൈകിപ്പിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ പറഞ്ഞു.