ഭൂമിയിടപാടും ആധാറുമായി ബന്ധിപ്പിക്കുന്നു; കള്ളപ്പണമിടപാട് തടയാനെന്ന് കേന്ദ്രസര്‍ക്കാര്‍

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയും നിര്‍ജ്ജീവമായിരിക്കുകയാണ്. ഭൂമി വില താഴുകയും ഇടപാടുകള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

Update: 2019-11-16 08:05 GMT

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം മറ്റൊരു നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നോട്ട് നിരോധന കാലത്ത് അവകാശപ്പെട്ട പോലെ ബിനാമി, കള്ളപ്പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

താങ്ങാവുന്ന വിലയ്ക്ക് ഭൂമി ലഭ്യമാക്കല്‍കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഭൂമി ഇടപാടുകളും നികുതിവലയ്ക്കകത്താകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മൂന്നുവര്‍ഷത്തോളമായി സര്‍ക്കാര്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. നിയമനിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് സര്‍ക്കരെന്നും അന്തിമ തീരുമാനം ഉടന്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയും നിര്‍ജ്ജീവമായിരിക്കുകയാണ്. ഭൂമി വില താഴുകയും ഇടപാടുകള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. ഇത് സമ്പദ്ഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News