മണിപ്പൂര്‍ വംശഹത്യ: ഫാഷിസത്തിനെതിരേ ഐക്യപ്പെടേണ്ടത് രാജ്യസ്‌നേഹികളുടെ ഉത്തരവാദിത്വം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
എസ് ഡിപിഐ തിരുവല്ലയില്‍ ജനസംഗമം സംഘടിപ്പിച്ചു
തിരുവല്ല: ഫാഷിസത്തിനെതിരേ ഐക്യപ്പെടേണ്ടത് രാജ്യസ്‌നേഹികളുടെ ഉത്തരവാദിത്വമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. രണ്ടുമാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന െ്രെകസ്തവ വേട്ടയ്‌ക്കെതിരേ എസ്ഡിപിഐ തിരുവല്ലയില്‍ സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം രാജ്യത്തിന്റെ പൊതുശത്രുവാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് മണിപ്പൂര്‍ കലാപം. 2002 ലെ ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമായ അക്രമങ്ങളാണ് മണിപ്പൂരിലും അരങ്ങേറുന്നത്. 160 ലധികം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേര്‍ ഭവന രഹിതരാകുകയും പതിനായിരത്തിലധികം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും മുന്നൂറിലധികം െ്രെകസ്തവ ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ കുറ്റകരമായ മൗനമവലംബിക്കുകയാണ്. മണിപ്പൂരില്‍ സ്ത്രീകളും കുട്ടികളും അക്രമികളുടെ ക്രൂരതയില്‍ നിലവിളിക്കുമ്പോള്‍ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുകയാണ്. വളരെ ആസൂത്രിതമായ വംശഹത്യയാണ് അവിടെ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏത് ഗോത്രത്തില്‍പ്പെട്ടയാളാണെങ്കിലും െ്രെകസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. വംശഹത്യയിലും ഹിംസാല്‍മകതയിലും വിശ്വസിക്കുന്ന ഫാഷിസ്റ്റുകളില്‍ നിന്ന് മനുഷ്യത്വവും നീതിയും പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യതയാണ്. ഭരണഘടനയിലോ രാജ്യത്തിന്റെ മഹത്തായ പൈതൃകങ്ങളിലോ വിശ്വസിക്കുന്നവരല്ല സംഘപരിവാരം. രാജ്യത്തിന്റെ സര്‍വ നാശത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടുന്നതിലൂടെ മാത്രമേ രാജ്യത്തെ തിരിച്ചുപിടിക്കാനാകൂ എന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ഫാ.ജിപ്‌സണ്‍ ജോണ്‍ ദാസ് (സിഎസ്‌ഐ തിരുനല്‍വേലി രൂപത), വിനു ബേബി ( സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റി അംഗം), പാസ്റ്റര്‍ പി സി കുര്യന്‍, പാസ്റ്റര്‍ എബ്രഹാം ചെറിയാന്‍ (സാമൂഹിക പ്രവര്‍ത്തകന്‍), വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയസമിതിയംഗം അഡ്വ. സിമി എം ജേക്കബ്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, വി എം ഫൈസല്‍, ജോര്‍ജ് മുണ്ടക്കയം, എം എം താഹിര്‍, പി എം അഹമ്മദ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ്, ഷാജി പഴകുളം, അല്‍ത്താഫ് ഹസ്സന്‍, യു നവാസ്, അഭിലാഷ് റാന്നി, റിയാഷ് കുമ്മണ്ണൂര്‍, സഫിയ പന്തളം, ഷാജി കോന്നി, എം ഡി ബാബു, ബിനു ജോര്‍ജ്, സിയാദ് നിരണം, അന്‍സില്‍ അസീസ്, എം കെ നിസാമുദ്ദീന്‍, അബൂബക്കര്‍, സബിത സലീം സംബന്ധിച്ചു. ജനസംഗമത്തിനു മുന്നോടിയായി രാമന്‍ചിറ ബൈപ്പാസ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വഴി െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ഓപ്പണ്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു.