ആണവായുധ പദ്ധതികള്‍ തുടരും: ഉത്തര കൊറിയ

2018 ജൂണിലായിരുന്നു ഉത്തരകൊറിയ-യുഎസ് ആണ നിരായുധീകരണ ചര്‍ച്ചകള്‍ തുടങ്ങിയത്. പല ഘട്ടങ്ങളിലായി ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Update: 2020-01-01 06:54 GMT

സോള്‍: ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയന്‍ ഭരണാധിക്കാരി കിം ജോങ്. ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെസിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിന്നതോടെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്. അമേരിക്ക ഉത്തരകൊറിയ നിരായുധീകരണ ചര്‍ച്ചകളെത്തുടര്‍ന്ന് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കിം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അമേരിക്ക പ്രതികരിച്ചില്ല. ഇതിനിടെ ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്കയുടെ സംയുക്ത സൈനികാഭ്യാസം നടത്തുകയായിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.

2019 അവസാനിക്കും മുന്‍പ് ആണവ കരാറിന്മേല്‍ തീരുമാനമെടുക്കണം എന്നായിരുന്നു കിമ്മിന്റെ ആവശ്യം. എന്നാല്‍ ഉത്തരകൊറിയക്കുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ യുഎസ് തയ്യാറായിട്ടില്ല. ഉത്തരകൊറിയ പൂര്‍ണമായും ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളു എന്നായി അമേരിക്ക.

2018 ജൂണിലായിരുന്നു ഉത്തരകൊറിയ യു.എസ് ആണ നിരായുധീകരണ ചര്‍ച്ചകള്‍ തുടങ്ങിയത്. പല ഘട്ടങ്ങളിലായി ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏകപക്ഷീയ ഉപാധികളാണ് മുന്നോട്ടുവരുന്നതെന്നാണ് ഉത്തരകൊറിയുടെ ആരോപണം.



Tags:    

Similar News