രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കും; തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പി വി അന്‍വര്‍

Update: 2024-10-02 06:23 GMT

മലപ്പുറം: അധികം വൈകാതെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. സാമൂഹിക രാഷ്ട്രീയ പാര്‍ട്ടികൊണ്ട് കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികൊണ്ടേ കാര്യമുള്ളൂ. തന്റെ നിലപാട് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറും. നകസസില്‍ വിശ്വസമില്ലാത്തവര്‍ എന്റെ പാര്‍ട്ടിക്കൊപ്പമുണ്ടാവും. പുതിയ നേതാക്കള്‍ ഉയര്‍ന്നുവരുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും അതിശക്തമായ ആരോപണങ്ങളുന്നയിച്ചു. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും പിആര്‍ ഏജന്‍സി ഉണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹിന്ദു പത്രത്തില്‍ വാര്‍ത്ത വന്ന് ഒരു ദിവസം കഴിഞ്ഞാണ് തിരുത്ത് നല്‍കിയത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് തന്നെയാണ് ഹിന്ദുവിലും പറഞ്ഞത്. ഇന്നലെ ആദ്യമായി കരിപ്പൂര്‍ എയര്‍പോര്‍ട്ട് എന്ന് പറഞ്ഞു. മലപ്പുറം ജില്ല എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയത്. ബിജെപിആര്‍എസ്എസ് ഓഫിസുകളില്‍ ചര്‍ച്ചയാക്കാനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു. ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ആലോചിച്ചാണ് മുഖ്യമന്ത്രി അഭിമുഖം വായിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

    കേരളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും അവര്‍ ലക്ഷ്യമിടുന്നവരില്‍ എത്തിക്കാന്‍ കഴിയുമെന്നതിനാലാണ് ഹിന്ദുവിനെ സമീപിച്ചത്. മുഖ്യമന്ത്രി സ്ഥാനമൊഴിയണം. വസ്തുതകള്‍ തെളിയുന്നത് വരെ മാറി നില്‍ക്കുമെന്ന് പറഞ്ഞാല്‍ കേരള ജനതക്ക് മുഖ്യമന്ത്രിയോട് ബഹുമാനം കൂടും. എല്ലാത്തിനും പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയെയാണ് പറയുന്നത്. അത്ര ശക്തമാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി അമീറിനെ ഭരണം ഏല്‍പ്പിക്കട്ടെ. പിണറായി വിജയന്‍ ഭരണം നടത്തുന്നതിനേക്കാള്‍ റിയാസിനെ ഏല്‍പ്പിക്കുന്നതാണ് നല്ലത്. ആര്‍എസ്എസ്-ബിജെപിയുമായി സഹകരിച്ചാല്‍ മാത്രമേ നേട്ടമുണ്ടാവൂൂ എന്ന തെറ്റായ ധാരണയാണ് സിപിഎമ്മിനുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം മുസ്‌ലിം പ്രീണനമല്ല. പോലിസ് നിലപാടും സര്‍ക്കാര്‍ ജനവിരുദ്ധമായതുമാണ് കനത്ത തോല്‍വിക്ക് കാരണം. മറ്റുള്ളവര്‍ പോയത് പോലെയല്ല ഞാന്‍ പാര്‍ട്ടിയില്‍ നിന്നു പോയത്. ജനങ്ങളുടെ വിഷയങ്ങള്‍ ഉന്നയിച്ചതിനാലാണ് എന്നെ നേരിട്ട് എതിര്‍ക്കാന്‍ കഴിയാത്തത്. എ കെ ബാലന്‍ ഹിന്ദു പത്രം കാണുന്നതിന് മുമ്പ് ഞാന്‍ ഹിന്ദു പത്രം കാണാന്‍ തുടങ്ങിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Similar News