പഞ്ചാബില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; 19മരണം

സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തെ നാലുകെട്ടിടങ്ങളും ആഘാതത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനപ്രകമ്പനം ഉണ്ടായിയെന്നാണ് റിപോര്‍ട്ടുകള്‍. ഒരു കാറും ബൈക്കും സ്‌ഫോടനത്തില്‍ തകര്‍ന്നു.

Update: 2019-09-04 14:42 GMT
പഞ്ചാബില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; 19മരണം

അമൃത്‌സര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. 15ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. 50 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തു. 19 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.

സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തെ നാലുകെട്ടിടങ്ങളും ആഘാതത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനപ്രകമ്പനം ഉണ്ടായിയെന്നാണ് റിപോര്‍ട്ടുകള്‍. ഒരു കാറും ബൈക്കും സ്‌ഫോടനത്തില്‍ തകര്‍ന്നു. ഗുര്‍ദാസ്പൂരിലെ ബട്ടാലയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് വൈകീട്ട് നാലുമണിയോടെ സ്‌ഫോടനം നടന്നത്.

നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തി.

ജില്ലാ കലക്ടറുടെയും ജില്ലാ പോലിസ് മേധാവിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, എംപി സണ്ണിഡിയോള്‍ തുടങ്ങിയ രാഷ്ട്രീയനേതാക്കളും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Full View

Similar News