'ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനുള്ളതല്ല രാജ്യദ്രോഹ നിയമം; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന പരാമര്‍ശം നടത്തിയത്.

Update: 2021-02-17 05:55 GMT

ന്യൂഡല്‍ഹി: ശബ്ദിക്കുന്നവരെ നിശബ്ദമാക്കാന്‍ വേണ്ടിയള്ളതല്ല രാജ്യദ്രോഹ നിയമമെന്ന് ഡല്‍ഹി കോടതി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന പരാമര്‍ശം നടത്തിയത്.

രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് സര്‍ക്കാരിന്റെ കയ്യിലുള്ള ശക്തമായ നിയമമാണ് ഇത്. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമം ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ദേവിലാല്‍, സ്വരൂപ് റാം എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണെ ജാമ്യം അനുവദിച്ചത്.

ഇവര്‍ രാജ്യോദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകള്‍ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകന്‍ വാദിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയും സുപ്രധാന നിരീക്ഷണം നടത്തുകയുമായിരുന്നു.

Tags:    

Similar News