അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന് സുപ്രിംകോടതിയില്‍ തിരിച്ചടി

Update: 2024-07-15 09:49 GMT

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് സുപ്രിംകോടതിയില്‍ തിരിച്ചടി. സിബിഐയുടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ഡി കെ ശിവകുമാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയുടെയും എസ് സി ശര്‍മയുടെയും നടപടി. മന്ത്രിയായിരിക്കെ 2013-2018 കാലയളവില്‍ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐയുടെ എഫ്‌ഐആറില്‍ ആരോപിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. മാത്രമല്ല, കേസില്‍ മൂന്നു മാസത്തിനകം അന്വേഷണം അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News