ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു

Update: 2023-02-04 06:49 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിഅയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യാര്‍ഥി നേതാവായ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി സാകേത് കോടതി വെറുതെ വിട്ടു. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയേയും കോടതി കുറ്റവിമുക്തനാക്കി. 2019 ഡിസംബര്‍ 13ന് ജാമിഅയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരെയും പോലിസ് പ്രതിചേര്‍ത്തത്.

2021ല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. അതേസമയം, 2020ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ഇപ്പോഴും ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയില്‍ ഷര്‍ജീലിന് പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസ് ആരോപിക്കുന്നത്. ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീല്‍ ഇമാമിന് പുറത്തിറങ്ങാനാവൂ.

Tags:    

Similar News