സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍; സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക്

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്‌റ്റേയില്ല. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Update: 2019-08-20 12:38 GMT

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍. ഇത് വ്യാജവാര്‍ത്ത, പോര്‍ണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അദ്ദേഹം വാദിച്ചു. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അറ്റോര്‍ണി ജനറല്‍ ഈ വാദമുന്നയിച്ചത്. കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടിയാണ് കെ കെ വേണുഗോപാല്‍ ഹാജരായത്.

സമൂഹമാധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. ഈ പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. ഒരു സംസ്ഥാനത്തെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്നും, വിഷയം സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

അതേസമയം, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്‌റ്റേയില്ല. ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Tags:    

Similar News