ആദിവാസികളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

Update: 2019-02-28 10:27 GMT

ന്യൂഡല്‍ഹി: ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.വനമേഖലയില്‍ നിന്ന് 11 ലക്ഷത്തിലധികം ആദിവാസികളെ ഒഴിപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.കേരളത്തില്‍ 894 ആദിവാസി കുടുംബങ്ങളാണ് ഈ മാസം 13 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നേരിടുന്നത്.അടുത്ത വാദം ജൂലൈ 24ന് കേള്‍ക്കലിന് മുന്‍പ് ഇവരെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തിസ്ഘഡ്, ജാര്‍ഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങി 16 സംസ്ഥാനങ്ങളിലായി ആകെ 11,27,446 കുടുംബങ്ങള്‍ വനാവകാശ നിയമ പ്രകാരം വനത്തില്‍ താമസിക്കാന്‍ യോഗ്യരല്ല എന്നാണ് കണക്ക്. ഇവരെയെല്ലാം ഒഴിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്..ഉത്തരവ് സ്‌റ്റേ ചെയ്തതോടെ ആദിവാസി കുടുംബങ്ങള്‍ക്ക് താതകാലിക ആശ്വാസമായിരിക്കുകയാണ്. 

Tags: