കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന് വൈകീട്ട്
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് വൈകീട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകുന്നേരം 4.30ന് മാധ്യമങ്ങളെ കാണും. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, ആസാം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇക്കുറിയും ആ നിലയില്‍ കാര്യങ്ങള്‍ നടക്കാനാണ് സാധ്യത. അങ്ങനയെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ അവിടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നേക്കും.
2019ലെ ലോക്ശഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞാണ് കേരളത്തില്‍ വോട്ടെണ്ണി ഫലം അറിഞ്ഞത്. കേരളത്തില്‍ സാധാരണം ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഇതില്‍ മാറ്റമുണ്ടാകുമോ എന്നറിയില്ല. കേരളത്തിലും പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വളരെ പെട്ടെന്ന് വോട്ടെടുപ്പ് നടന്നാലും ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ബംഗാളില്‍ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായിട്ടാവും നടക്കുക.