സവര്‍ക്കര്‍ വിപ്ലവകാരിയായിരുന്നെന്ന് ഗവര്‍ണര്‍

സവര്‍ക്കറെ എതിര്‍ക്കുന്നവരും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു എന്ന കാര്യം അംഗീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു

Update: 2021-11-28 13:28 GMT
സവര്‍ക്കര്‍ വിപ്ലവകാരിയായിരുന്നെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഹിന്ദുത്വ ആചാര്യന്‍ വിഡി സവര്‍ക്കറിനെ പുകഴ്ത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സവര്‍ക്കര്‍ വിപ്ലവകാരിയായിരുന്നുവെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പ്രസ്താവിച്ചത്. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവര്‍ക്കര്‍ എന്ന പുസ്തകത്തെക്കുറിച്ചു നടന്ന ചര്‍ച്ചയിലാണ് ഗവര്‍ണര്‍ ഹിന്ദുത്വത്തോട് ചേര്‍ന്നു നില്‍ക്കുന്ന തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു വ്യക്തിയെ എതിര്‍ക്കുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ എതിര്‍ക്കുന്നവരും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു എന്ന കാര്യം അംഗീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തിയാണ് സവര്‍ക്കര്‍. സവര്‍ക്കറുടെ നിലപാടുകള്‍ ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നില്ല, മറിച്ച് പ്രത്യേക മനോഭാവത്തിന് എതിരായിരുന്നു. തൊട്ടുകൂടായ്മക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു സവര്‍ക്കറെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പ്ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News