വഖ്ഫ് ഭൂമി സര്‍ക്കാരിന് നല്‍കിയത് വഖ്ഫ് ബോര്‍ഡ് തിരിച്ചു പിടിക്കുന്നു

ആശുപത്രിക്കായി നല്‍കിയ ഭൂമിക്ക്, പകരം ഭൂമി വഖ്ഫ് ബോര്‍ഡിന് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി

Update: 2021-12-14 07:32 GMT

കൊച്ചി: വഖ്ഫ് ഭൂമി സര്‍ക്കാരിന് നല്‍കിയത് വഖ്ഫ് ബോര്‍ഡ് തിരിച്ചു പിടിക്കാനൊരുങ്ങുന്നു. കാസര്‍കോട് ടാറ്റ കൊവിഡ് ആശുപത്രിക്കായി നല്‍കിയ 1.66 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാനാണ് നടപടി തുടങ്ങിയത്. ആശുപത്രിക്കായി നല്‍കിയ ഭൂമിക്ക്, പകരം ഭൂമി വഖ്ഫ് ബോര്‍ഡിന് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. വഖ്ഫ് ബോര്‍ഡ് ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നോട്ടീസയച്ചു. ഭൂമി കൈമാറിയത് കലക്ടറും വഖ്ഫ് ബോര്‍ഡും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും തമ്മിലുള്ള കരാറിലൂടെയായിരുന്നു.


വഖ്ഫ് ബോര്‍ഡുമായി സര്‍ക്കാര്‍ നടത്തിയ കരാര്‍,വഖ്ഫ് ബോര്‍ഡ് തീരുമാനം,വഖഫ് ബോര്‍ഡ് കലക്ടര്‍ക്കയച്ച കത്ത്,വഖ്ഫിന്റെ സ്വത്ത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് വഖ്ഫ് നിയമം. ഏത് കാര്യത്തിനാണോ വഖ്ഫ് ചെയ്തത് അതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് വഖ്ഫിന്റെ അടിസ്ഥാനപരമായ തത്വം. കാസര്‍കോഡ് കൊവിഡ് ചികില്‍സക്ക് ആശുപത്രിയില്ലാത്ത സാഹചര്യത്തിലാണ് സമസ്തക്ക് കീഴിലുള്ള വഖ്ഫ് ഭൂമി കരാര്‍ നിബന്ധനകളോടെ സര്‍ക്കാരിന് കൈമാറിയത്.


കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത്ത് ബാബു, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, വഖഫ് ട്രസ്റ്റിന്റെ ചെയര്‍മാനും സമസ്ത നേതാവുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവരുടെ ചര്‍ച്ചക്കു ശേഷം കൈമാറുന്ന 1.66 ഏക്കര്‍ ഭൂമിക്ക് പകരം ചട്ടഞ്ചാല്‍ ആശുപത്രിക്ക് സമീപം തെക്കില്‍ വില്ലേജിലെ 1.66 ഏക്കര്‍ അളവിലുള്ള മറ്റൊരു സ്ഥലം കൈമാറാമെന്നായിരുന്നു കരാര്‍. ഇളവുകളോടെ വഖ്ഫ് ബോര്‍ഡ് വഖഫ് സ്വത്ത് കരാറിലൂടെ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പകരം ഭൂമിയായി പറഞ്ഞ സ്ഥലം കൈമാറാത്ത സാഹചര്യത്തിലാണ് വഖ്ഫ് ബോര്‍ഡ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നത്.

Tags:    

Similar News