കണ്ണൂര്‍ ഇരിട്ടിയില്‍ ഇരട്ടക്കൊല; യുവതിയും മാതാവും വെട്ടേറ്റുമരിച്ചു

വിളക്കോട് പനച്ചിക്കടവത്ത് സി കെ അലീമ(53), മകള്‍ സല്‍മ(30) എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2024-08-16 10:33 GMT
കണ്ണൂര്‍ ഇരിട്ടിയില്‍ ഇരട്ടക്കൊല; യുവതിയും മാതാവും വെട്ടേറ്റുമരിച്ചു

കണ്ണൂര്‍: ഇരിട്ടിക്കു സമീപം വിളക്കോട് ഇരട്ടക്കൊല. യുവതിയും മാതാവും വെട്ടേറ്റുമരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി കെ അലീമ(53), മകള്‍ സല്‍മ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ പരിക്കുകളോടെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പോലിസ് സ്റ്റഷന്‍ പരിധിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

Tags: