വോട്ടര്‍മാരെ സൈന്യം തടഞ്ഞു: ആരോപണവുമായി മമത , ഗവര്‍ണര്‍ ഇടപെടണമെന്നും ആവശ്യം

'ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം' ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ വിളിച്ച് മമത ബാനര്‍ജി അറിയിച്ചു.

Update: 2021-04-01 12:27 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്നു നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കേന്ദ്രസര്‍ക്കാറിനും സൈന്യത്തിനുമെതിരേ രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി. വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സിആര്‍പിഎഫ് അനുവദിക്കില്ലെന്ന് ആവര്‍ ആരോപിച്ചു. പുറത്ത് നിന്ന് വന്ന ആളുകള്‍ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. സൈന്യത്തിനെതിരേ പ്രതിഷേധവുമായി അവര്‍ പോളിങ് ബൂത്തിനു മുന്നില്‍ കുത്തിയിരുന്നു. ബിജെപി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നും കേന്ദ്ര സേന വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

'ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം' ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ വിളിച്ച് മമത ബാനര്‍ജി അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ എംപി ഡെറക് ഒബ്രിയാനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150ഓളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും ഇവിഎമ്മിന്റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും മഹുവ പറഞ്ഞു.


ഇന്നു നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പലയിടങ്ങളിലും അക്രമമുണ്ടായി. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ഒരു ബിജെപി പ്രവത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. ുകയും ചെയ്തു. അക്രമ സംഭവങ്ങള്‍ക്കിടയിലും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പോളിങ് അവസാനമായപ്പോള്‍ 75 ശതമാനമായി ഉയര്‍ന്നു.

Tags:    

Similar News