ശബരിമല യുവതീ പ്രവേശന ഉത്തരവിനെതിരായ പുനപ്പരിശോധന ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വിപുലമായ ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചായിരിക്കും ഇനി ഹരജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയനുസരിച്ചാണ് ഹരജികള്‍ വിശാലബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടത്