കേരളത്തില്‍ ലൗ ജിഹാദ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. ലൗ ജിഹാദിന് നിയമത്തില്‍ നിര്‍വചനമില്ല. വ്യത്യസ്ത മതവിശ്വാസത്തില്‍പ്പെട്ടവര്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് രണ്ടുകേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Update: 2020-02-04 06:40 GMT