സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: ലാപ്‌ടോപ്പ് വിതരണ പദ്ധതി വിപുലീകരിക്കും. പട്ടിക വിഭാഗങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ്. കെ ഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. മറ്റ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി. സ്ത്രീ പ്രഫഷനലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും. കെ ഡിസ്‌കിന് 200 കോടി വകയിരുത്തും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും. വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. ഇന്റര്‍നെറ്റ് ആരുടെയും കുത്തകയല്ലാതാക്കും. വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി. ക്ഷേമപെന്‍ഷന്‍ 1,600 രൂപയാക്കും. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തും. 2021-22 ല്‍ 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.