സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: പ്രവാസി ക്ഷേമത്തിന് പ്രത്യേക പരിഗണന. പ്രവാസി ക്ഷേമനിധിക്ക് 9 കോടി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3,500 രൂപയായും ഉയര്‍ത്തും. നാട്ടില്‍ തിരിച്ചെത്തിയവരുടേത് അംശാദായം 200 രൂപയായും പെന്‍ഷന്‍ 3,000 രൂപയായും വര്‍ധിപ്പിക്കും. പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടത്തിനുശേഷം 2021 അവസാനം മൂന്നാം ലോക കേരളസഭ വിളിക്കും. ഓണ്‍ലൈന്‍ പ്രവാസി സംഗമം ജൂലൈയില്‍.ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി. സമാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി.