കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021: സംസ്ഥാനത്ത് എല്‍ഡിഎഫ് 92 സീറ്റിലും യുഡിഎഫ് 45 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. ഉടുമ്പഞ്ചോലയില്‍ എം എം മണിക്ക് റെക്കോഡ് ലീഡാണ് (23,301). പാലായില്‍ മാണി സി കാപ്പന്‍ 10,000 ന് മുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്. പൂഞ്ഞാറില്‍ പി സി ജോര്‍ജ് പിന്നില്‍ തന്നെയാണ്. വടകരയില്‍ കെ കെ രമയും ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും മുന്നേറുകയാണ്.